അന്താരാഷ്ട്ര ചെറു ധാന്യ വര്‍ഷാചരണത്തോടനുബന്ധിച്ച് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മില്ലറ്റ് എക്‌സ്‌പോ സമാപിച്ചു. പാലാ അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് അങ്കണത്തില്‍ നബാര്‍ഡിന്റെയും മില്ലറ്റ് മിഷന്‍ കേരളയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച മില്ലറ്റ് എക്‌സ്‌പോയുടെ സമാപന സമ്മേളനം മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വിളകളുടെ മൂല്യവര്‍ദ്ധനവിനും ചെറു ധാന്യകൃഷി വ്യാപനത്തിനും പ്രസക്തിയേറുന്നതായും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫുഡ് പാര്‍ക്ക് പാലായില്‍ ഉടന്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മാണി സി കാപ്പന്‍ MLA അഭിപ്രായപ്പെട്ടു. ചെറു ധാന്യങ്ങളടെ പ്രദര്‍ശനം വിപണനം, വിത്തുവിതരണം, സെമിനാറുകള്‍, കാര്‍ഷിക മത്സരങ്ങള്‍, ഭക്ഷ്യ രുചിമേള തുടങ്ങിയവയാണ് മേളയോടനുബന്ധിച്ച് നടന്നത്. വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ.ജേക്കബ് മാവുങ്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.സി. പ്രിന്‍സ്, പി.എസ്.ഡബ്ല്യു.എസ് ഭാരവാഹികളായ ഫാ.തോമസ് കിഴക്കേല്‍, ഫാ.ജോസഫ് താഴത്തു വരിക്കയില്‍ , ഫാ.ജോര്‍ജ് വടക്കേതൊട്ടി, ഡാന്റീസ് കൂനാനിക്കല്‍ ,ജോയി മടിയ്ക്കാങ്കല്‍, സിബി കണിയാംപടി, വിമല്‍ ജോണി, എബിന്‍ ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments