Breaking...

9/recent/ticker-posts

Header Ads Widget

കുടിവെള്ള വിതരണത്തിനുള്ള പൈപ്പുകള്‍ നശിപ്പിച്ചതായി പരാതി.



കുടിവെള്ള വിതരണത്തിനുള്ള പൈപ്പുകള്‍ നശിപ്പിച്ചതായി പരാതി. അകലക്കുന്നം പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വെള്ളറ മുതുവണ്ടാനിക്കല്‍ റോഡില്‍  നിരവധി വീടുകളിലേക്കുള്ള ജല പൈപ്പുകളാണ് നശിപ്പിച്ചത്.  സിസിടിവി ദൃശ്യങ്ങള്‍  സഹിതം പരാതി നല്‍കിയെങ്കിലും ഇതുവരെ പോലീസും, പഞ്ചായത്തും,  വാട്ടര്‍ അതോറിട്ടിയും നടപടി സ്വീകരിക്കാത്തത്തില്‍ ബി.ജെ.പി അകലക്കുന്നം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. ബി.ജെ.പി അയര്‍ക്കുന്നം മണ്ഡലം സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മറ്റക്കര ഉദ്ഘാടനം ചെയ്തു. ശ്യാം മറ്റക്കര, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.പി ഗോപാലകൃഷ്ണന്‍, കണ്ണന്‍ മറ്റപ്പള്ളി, ദിലീപ് കുമാര്‍, വിശാഖ്, തുടങ്ങിയവര്‍  സംസാരിച്ചു.




Post a Comment

0 Comments