അര്‍ച്ചന ഫെസ്റ്റ് വനിതാ സംരംഭകര്‍ക്ക് ആവേശമായി മാറിയെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. സ്ത്രീകളെ സാമ്പത്തിക സുരക്ഷിതത്വത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ അര്‍ച്ചന വിമന്‍സ് സെന്റര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അര്‍ച്ചന വിമന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അര്‍ച്ചന ഫെസ്റ്റിന്റെ സമാപന സമ്മേളനം ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോന്‍സ് ജോസഫ്. സെന്റര്‍ അസി. ഡയറക്ടര്‍ ആനി ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു, അര്‍ച്ചന വിമന്‍സ് സെന്ററിലെ കമ്മ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ആര്‍ച്ച് ഫെഡ് അംഗങ്ങളെ ആദരിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് നടത്തപ്പെട്ട വനിതാ ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്കുള്ള സമ്മാനവും കലാമത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ കടുത്തുരുത്തി റീജിയണുള്ള എവര്‍ റോളിങ് ട്രോഫിയും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നല്‍കി യൂണിയന്‍ ബാങ്ക് എക്‌സ് സീനിയര്‍ മാനേജര്‍ ശ്രീകുമാര്‍ റ്റി. എസ്, പ്രോജക്ട് മാനേജര്‍ പോള്‍സണ്‍ കൊട്ടാരത്തില്‍, ടെക്‌നിക്കല്‍ മാനേജര്‍ ജയശ്രീ പി. കെ , സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി, ഓഫീസ് സെക്രട്ടറി ശ്രുതിമോള്‍ വി.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അര്‍ച്ചന ഫെസ്റ്റ് സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും നടന്നു.
0 Comments