Breaking...

9/recent/ticker-posts

Header Ads Widget

അര്‍ച്ചന ഫെസ്റ്റ്-2023 സംരംഭക ശക്തി സ്ത്രീശക്തി സംരംഭകമേളയും, വനിതാ ദിനാഘോഷവും



അര്‍ച്ചനാ വിമന്‍സ് സെന്ററിന്റ നേതൃത്വത്തില്‍ അര്‍ച്ചന ഫെസ്റ്റ്-2023 സംരംഭക ശക്തി സ്ത്രീശക്തി സംരംഭകമേളയും വനിതാ ദിനാഘോഷവും മാര്‍ച്ച് 5,6 തിയതികളില്‍ ഏറ്റൂമാനൂര്‍ വ്യാപരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഫെസ്റ്റിന്റ ഭാഗമായി  പ്രദര്‍ശന  വിപണന സ്റ്റാളുകള്‍, പൗരാണിക ഭോജനശാലകള്‍, കലാവിരുന്ന്, സംവാദം, കലാമത്സരങ്ങള്‍, നൈപുണ്യ എക്സ്ബിഷന്‍, പദ്ധതികളുടെ ഉദ്ഘാടനം മികച്ച സംരംഭകരെ ആദരിക്കല്‍ എന്നിവയുണ്ട്. അര്‍ച്ചനാ വിമന്‍സ് സെന്റര്‍  കമ്മ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പുകളും സംരംഭകരും പങ്കെടുക്കും.5-ന് രാവിലെ 9.30-ന് പ്രദര്‍ശന പവലിയന്റ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിക്കും,അഡ്വ. സിസ്റ്റര്‍ റെജി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. കലാമത്സരങ്ങള്‍ നിഷാ ജോസ്.കെ.മാണി ഉദ്ഘാടനം ചെയ്യും.2.30-ന് സമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.അര്‍ച്ചനാ വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിക്കും. രണ്ടാം ദിവസമായ 6-ന് രാവിലെ 11-ന് സമ്മേളനം ആര്‍ച്ച് ബിഷപ്പ മാര്‍.ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. സ്ത്രീസുരക്ഷാപദ്ധതികള്‍ നിര്‍മ്മലാ ജിമ്മി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ അര്‍ച്ചനാ വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു, അസി.ഡയറക്ടര്‍ ആനി ജോസഫ്,പോള്‍സണ്‍ കൊട്ടാരത്തില്‍, പി.കെ.ജയശ്രീ, ഷൈനി ജോഷി എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments