അതിരമ്പുഴ സെന്റ് മേരിസ് ഗേള്‍സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് ഇ ഡിവിഷനിലെ വിദ്യാര്‍ഥിനികള്‍ ബെല്ലെസ എന്ന പേരില്‍ കയ്യെഴുത്തു മാസിക തയ്യാറാക്കി. 150 പേജ് ഉള്ള കയ്യെഴുത്ത് മാസികയില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രം, കമ്പ്യൂട്ടര്‍ എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും ഉള്ള രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാസികയുടെ പ്രകാശനം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലിജി മാത്യു നിര്‍വഹിച്ചു. ക്ലാസ് ടീച്ചര്‍ പോള്‍ തോമസ് മാസിക ഏറ്റുവാങ്ങി. കുട്ടികളുടെ സര്‍ഗാത്മകശേഷി വര്‍ദ്ധിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. ഒരാഴ്ചകൊണ്ട് ഈ മാസിക തയ്യാറാക്കിയ കുട്ടികളെ അധ്യാപകര്‍ അഭിനന്ദിച്ചു. കുമാരിമാരായ ആഷിത ജോര്‍ജ്, ഹര്‍ഷ പി.ആര്‍, അലോന സാറ ബൈജു, തേജസ്.കെ.ആര്‍, ഗംഗ രാജീവ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ അധ്യാപകര്‍ക്കും കുട്ടികള്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.
0 Comments