അയര്‍ക്കുന്നം ഗവ എല്‍.പി സ്‌കൂളില്‍ ഇംഗ്ലീഷ് കാര്‍ണിവലും പഠനോത്സവവും നടന്നു. റിപ്പിള്‍സ് ഇംഗ്ലീഷ് കാര്‍ണിവലിന്റെ ഉദ്ഘാടനം അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ സീന ബിജു നാരായണന്‍ നിര്‍വ്വഹിച്ചു. മോഹനം കലാമ്യൂസിയം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം ഉദ്ഘാടനം നിര്‍വഹിച്ചു. 2022-23 അധ്യയന വര്‍ഷത്തെ പഠന മികവുകളുടെ പ്രദര്‍ശനവുമായി നടന്ന 'കിലുകിലാരവം' ശ്രദ്ധയാകര്‍ഷിച്ചു. ഹെഡ്മിസ്ട്രസ് സബിത എസ് അധ്യക്ഷയായിരുന്നു. PTA പ്രസിഡന്റ് T.M മനോജ്, അധ്യാപകരായ മിനിമോള്‍ K.T, വര്‍ഷ K.V, ഗ്രീഷ്മ രാജു, വിഷ്ണു പ്രിയ, രാജലക്ഷ്മി, മെയ് മോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ കലാപരിപാടികളും വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാളുകളും പഠനോത്സവത്തെ ആകര്‍ഷകമാക്കി.
0 Comments