കൊങ്ങാണ്ടൂര്‍ സെന്റ് ജോസഫ്‌സ് എല്‍.പി. സ്‌കൂളില്‍ പഠനോത്സവം നടത്തി. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം ഉദ്ഘാടനം നിര്‍വഹിച്ചു .ഹെഡ്മിസ്ട്രസ് ഷൈനി പി സൈമണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സീനിയര്‍ അസിസ്റ്റന്റ് പ്രീതി മാത്യു സ്വാഗതവും മുന്‍ ഹെഡ്മാസ്റ്റര്‍ ബെന്നി ജോസഫ് , മദര്‍ പി.ടി.എ പ്രസിഡന്റ് രമിത. പി. ബാബു, സ്റ്റാഫ് സെക്രട്ടറി മനുമോള്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികള്‍ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍, സ്‌കിറ്റുകള്‍, തുടങ്ങിയ അവതരിപ്പിച്ചു.
0 Comments