പുലിയന്നൂരില്‍ ഇന്‍ഡോര്‍ ബാറ്റ്മിന്റണ്‍ കോര്‍ട്ട് യാഥാര്‍ത്ഥ്യമാവുന്നു. പുലിയന്നൂര്‍ ഗവ: എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ മുത്തോലി പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാം ഘട്ടനിര്‍മ്മാണം നടത്തിയ പുലിയന്നൂര്‍ ബാറ്റ്മിന്റണ്‍ കോര്‍ട്ട് രണ്ടാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇന്‍ഡോര്‍ ബാറ്റ്മിന്റണ്‍ കോര്‍ട്ട് യാഥാര്‍ത്ഥ്യമാവുകയാണ്. നിലവിലുള്ള കോര്‍ട്ടിന്റെ വിപുലീകരണം, ഭിത്തി നിര്‍മ്മാണം, എല്ലാവശവും ഷീറ്റ് ഉപയോഗിച്ച് മറയ്ക്കല്‍, തറയില്‍ മാറ്റ് സ്ഥാപിക്കല്‍, ഇരിപ്പിട നിര്‍മ്മാണം എന്നിവയാണ് ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടത്തുന്നത്. കോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വിവിധയിനം ബാറ്റ്മിന്റണ്‍ മത്സരങ്ങള്‍ നടത്തുവാന്‍ സാധിക്കുന്ന മികച്ച നിലവാരമുള്ള കോര്‍ട്ടായി ഇതുമാറുന്നതാണ്. ബാറ്റ്മിന്റണ്‍ കോര്‍ട്ടിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി. മീനാഭവന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ രാജു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പുത്തൂര്‍ പരമേശ്വരന്‍ നായര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പുഷ്പ ചന്ദ്രന്‍, പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.കെ. ശശികുമാര്‍, ഷീബാ റാണി, ആര്യ സബിന്‍, സന്തോഷ് കാവുകാട്ട്, രാജു കോനാട്ട്, സി.കെ. ജെയിംസ്, വിപിന്‍ രാജ്, തങ്കച്ചന്‍ മണ്ണുവശ്ശേരില്‍, സജി ഓലിക്കര, രാധാകൃഷ്ണന്‍ എടയാറ്റ്താഴെ, റെജി തലക്കുളം, എന്നിവര്‍ പ്രസംഗിച്ചു.
0 Comments