Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം പഞ്ചായത്തിന്റേയും, ഏറ്റുമാനൂര്‍ ബി.ആര്‍.സിയുടേയും ആഭിമുഖ്യത്തില്‍ ഭാഷോത്സവം സംഘടിപ്പിച്ചു



അയര്‍ക്കുന്നം പഞ്ചായത്തിന്റേയും, ഏറ്റുമാനൂര്‍ ബി.ആര്‍.സിയുടേയും ആഭിമുഖ്യത്തില്‍ ഭാഷോത്സവം സംഘടിപ്പിച്ചു. അയര്‍ക്കുന്നം ഗവ എല്‍.പി സ്‌കൂളില്‍ നടന്ന ഭാഷോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായ്തത് പ്രസിഡന്റ് സീന ബിജു നാരായണ്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാല്‍സി പെരുന്തോട്ടം അദ്ധ്യക്ഷയായിരുന്നു. ഏറ്റുമാനൂര്‍ എ.ഇ.ഒ ശ്രീജ പി ഗോപാല്‍, ബി.പി.സി സന്ദീപ് കൃഷ്ണന്‍, ഹെഡ്മിസ്ട്രസ് കവിത എസ്, പി.ടി.എ പ്രസിഡന്റ് മനോജ് സി.എം, അനീഷ് നാരായണന്‍, പി നീലകണ്ഠന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. സാഹിതി സല്ലാപത്തിന് ഷാജി കച്ചേരിമറ്റം നേതൃത്വം നല്‍കി. കുട്ടികളുടേയും രക്ഷിതാക്കളുടേയും സ്വതന്ത്ര രചനാവതരണവും, ചര്‍ച്ചയും നടന്നു.




Post a Comment

0 Comments