ഭരണങ്ങാനം പഞ്ചായത്തിന് മുമ്പില്‍ ബി.ജെ.പി പ്രതിഷേധ ധര്‍ണ്ണ നടത്തി. കോട്ടയം ജില്ലാ പഞ്ചായത്തും, ഭരണങ്ങാനം പഞ്ചായത്തും ഉദ്ഘാടനം നടത്തിയ പ്രവിത്താനം അംഗനവാടിയില്‍ വെള്ളവും കറണ്ടും ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ചും, കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ അട്ടിമറിക്കുന്ന തദ്ദേശസ്വയംഭരണ സംവിധാനങ്ങള്‍ക്കെതിരെയുമായിരുന്നു ധര്‍ണ. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി.ജെ തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം സോമശേഖരന്‍ തച്ചേട്ട്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ബിജു കുമാര്‍ കെ.കെ, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രതീഷ് ആര്‍, ജില്ലാ കമ്മിറ്റി അംഗം എം,എം ജോസഫ്, മണ്ഡലം സെക്രട്ടറി സജി മാത്യു, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ജോസഫ് മൈക്കിള്‍, പഞ്ചായത്ത് അംഗം രാഹുല്‍ ജി കൃഷ്ണന്‍, ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനൂപ്, ബി.ജെ.പി ഭരണങ്ങാനം മണ്ഡലം വൈസ് പ്രസിഡന്റ് അനികുട്ടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments