കോട്ടയം ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പാലിയേറ്റീവ് കെയര്‍ പ്രോജക്ട് ടീമും ഇപ്കായ് ഗ്രേസ് കെയര്‍ ജിരിയാട്രിക് ട്രെയിനിങ് സെന്ററിലെ സോഷ്യല്‍ വര്‍ക് വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന 'സഹയാത്ര' പദ്ധതിക്ക് തുടക്കമായി . മൂലമറ്റം സെന്റ് ജോസഫ് കോളേജ് എം.എസ്.ഡബ്‌ള്യു ഡിപാര്‍ട്‌മെന്റിന്റെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. പ്രാരംഭഘട്ടത്തില്‍ കോട്ടയം മുനിസിപ്പാലിറ്റി , ജില്ലാ ആശുപത്രി, വിജയപുരം , മണര്‍കാട് പഞ്ചായത്തുകളിലെ പാലിയേറ്റീവ് കെയര്‍ ടീമിനൊപ്പം കിടപ്പുരോഗികളെ സന്ദര്‍ശിച്ച് സാമൂഹിക-മാനസികാരോഗ്യ മേഖലകളില്‍ ഇടപെടലുകള്‍ നടത്തുകയാണ് . കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.റ്റി സോമന്‍കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.എച്.എം പാലിയേറ്റീവ് കെയര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജിന്‍ലാല്‍ ജോസഫ് , ഇപ്കായ് ഡയറക്ടര്‍ ഡോ . മാത്യു കണമല, റീന ജെയിംസ്, റ്റോളി തോമസ് , ബെറ്റി ഫിലിപ് എന്നിവര്‍ സംസാരിച്ചു.
0 Comments