Breaking...

9/recent/ticker-posts

Header Ads Widget

വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയുടെ വിളവെടുപ്പ്



വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍  നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. മാഞ്ഞൂര്‍ പഞ്ചായത്തിലെ കല്ലളവ്  ഭഗവതിക്കരി പാടശേഖരത്തെ 40 ഏക്കര്‍ പാടത്ത് നടത്തിയ  നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവം കൊയ്ത്തു മെതി യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ്  മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി  രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തത്.  125 ദിവസം വിളവെടുപ്പിന് വേണ്ടിവരുന്ന ഉമാ നെല്‍വിത്താണ് ഇവിടെ പരമ്പരാഗതമായി കൃഷി ചെയ്തുവന്നിരുന്നത്. എന്നാല്‍ വിളവെടുപ്പിനായി നൂറ് ദിവസം മാത്രം വേണ്ടിവരുന്ന മനു രത്‌ന നെല്‍വിത്താണ്  കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍ നിന്നും എത്തിച്ച് ഇക്കുറി കൃഷിക്കായി ഉപയോഗിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ നെല്‍കൃഷി 100% വിജയം ആയിരുന്നു. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് കര്‍ഷകര്‍ക്ക് സൗജന്യമായാണ് നെല്‍വിത്ത് എത്തിച്ചു നല്‍കിയത്.പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ 48 കര്‍ഷകരാണ് നെല്‍കൃഷി നടത്തിയത്. വിളവെടുപ്പ് ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലൂക്കോസ് മാക്കില്‍, ഗ്രാമപഞ്ചായത്തംഗം ജൈനി തോമസ്, കൃഷി ഓഫീസര്‍ സരിന്‍, പാടശേഖരസമിതി സെക്രട്ടറി സതീശന്‍ കോറുമടം തുടങ്ങിയവര്‍ പ്രസംഗിച്ചു. കര്‍ഷകര്‍ കൊയ്ത്തു മെതി യന്ത്രത്തിന്റെ സഹായത്തോടെ കൊയ്ത് മെതിച്ച് സംഭരിക്കുന്ന സംഭരിക്കുന്ന നെല്ല് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ശേഖരിക്കും.




Post a Comment

0 Comments