Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ ഗവണ്‍മെന്റ് ന്യൂ എല്‍ പി സ്‌കൂളില്‍ പഠനോത്സവവും, വാക്ക് വിത്ത് ഇംഗ്ലീഷ് ഫെസ്റ്റും നടന്നു



പുലിയന്നൂര്‍ ഗവണ്‍മെന്റ് ന്യൂ എല്‍ പി സ്‌കൂളില്‍  പഠനോത്സവവും Walk with English Fest ഉം നടന്നു. മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന്‍ അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  രാജമുണ്ടമറ്റം, വാര്‍ഡ് മെമ്പര്‍  ആര്യ സബിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണന്‍, ആമുഖ പ്രസംഗം നടത്തി. സ്‌കൂളിന് അടുത്ത അധ്യയന വര്‍ഷത്തിലേക്ക് സ്‌കൂളിന് പുതിയ വാഹനം അനുവദിക്കുമെന്ന് മാണി C  കാപ്പന്‍ MLA പറഞ്ഞു.  തുടര്‍ന്ന് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തെ അടിസ്ഥാനമാക്കിയുള്ള വിവിധ പരിപാടികള്‍ നടന്നു.




Post a Comment

0 Comments