Breaking...

9/recent/ticker-posts

Header Ads Widget

യുവതരംഗം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭകളെ ആദരിച്ചു.



യുവതരംഗം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭകളെ ആദരിച്ചു. ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് പദ്മകുമാര്‍ മേവട, സംസ്ഥാന ബോഡി ബില്‍ഡിംഗ് വുമണ്‍സ്  ഫിറ്റ്‌നസ് ഫിസിക് മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ബി ഭാഗ്യലക്ഷ്മി, സെന്റ്  സെബാസ്‌ററ്യന്‍സ് ഹൈസ്‌കൂളില്‍ നിന്നും ജെംസ് ഓഫ് സ്റ്റാര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട ജോയല്‍ ജോണി, ജൂനിയര്‍ സ്റ്റാര്‍ ആയ ജോയല്‍ പി ഷൈന്‍ എന്നിവരെയാണ് അനുമോദിച്ചത്.  അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം  സമ്മേളനം ഉദ്ഘാടനം ചെയ്തു.  കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അംഗം ജോസഫ് ചാമക്കാല അധ്യക്ഷനായിരുന്നു.




Post a Comment

0 Comments