ദിനംപ്രതി 100 കണക്കിന് സ്വകാര്യ ബസ്സുകളും ആയിരക്കണക്കിന് യാത്രക്കാരുമെത്തുന്ന കൊട്ടാരമറ്റം സ്റ്റാന്‍ഡ് ഫെബ്രുവരി പതിനൊന്നാം തീയതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജാഥയുടെ വേദിയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് സ്റ്റാന്‍ഡ് കെട്ടിയടച്ച് വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നത്. പാലാ മുനിസിപ്പാലിറ്റി മീറ്റിങ്ങ് സംഘടിപ്പിക്കുന്നതിന് വേണ്ടി സിവില്‍ സ്റ്റേഷന്‍ സമീപം തയ്യാറാക്കിയിട്ടിരിക്കുന്ന സ്ഥലം നിലനില്‍ക്കുമ്പോള്‍ ഇത്തരം ആവശ്യത്തിന് വേണ്ടി ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നത് ഒഴിവാക്കാന്‍ പാലാ മുനിസിപ്പാലിറ്റി തയാറകണം എന്ന് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന മീറ്റിങ്ങ് സ്റ്റാന്‍ഡില്‍ പന്തലിട്ടത് മുതലാണ് ഈ പ്രവണതക്ക് തുടക്കം കുറിച്ചതെന്നും സജി കുറ്റപ്പെടുത്തി. നാളെ ഈ കീഴ്വഴക്കം തുടര്‍ന്നാല്‍ യുഡിഎഫും , ബിജെപിയും , എല്‍ഡിഎഫുമടങ്ങുന്ന വിവിധ രാഷ്ട്രീയകക്ഷികള്‍ കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ അനുമതി ചോദിച്ചാല്‍ കൊടുക്കേണ്ടി വരും എന്നുള്ളത് കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
0 Comments