Breaking...

9/recent/ticker-posts

Header Ads Widget

ജോബ് ഫെയര്‍ നടത്തി



കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളി ക്രോസ്സ്  കോളേജും സംയുക്തമായി ജോബ് ഫെയര്‍ നടത്തി.  ദിശ  ജോബ് ഫെയര്‍ കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കിടങ്ങൂര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബോബി മാത്യു ഉത്ഘാടനം ചെയ്തു. കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്,  എംപ്ലോയ്മെന്റ് ഓഫീസര്‍ ഇന്‍ചാര്‍ജ്   ഗോപകുമാര്‍ പി. ടി.,  കോളേജ് ബര്‍സാര്‍ റവ. ഫാ. റോയ് മലമാക്കല്‍,  പാലാ ടൌണ്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്, ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ , അനു പി. ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.  മേളയില്‍ 25-ഓളം കമ്പനികള്‍ പങ്കെടുത്തു.  1563  ഒഴുവുകളിലേക്കാണ് തൊഴില്‍ മേള നടന്നത്. 471  ഉദ്യോഗാര്‍ത്ഥികള്‍ക്കു തൊഴില്‍ നേടുകയും ചെയ്തു.




Post a Comment

0 Comments