ലൈസന്‍സ്ഡ് എഞ്ചീനിയേഴ്സ് ആന്‍ഡ്പ്പര്‍ വൈസേഴ്സ് ഫെഡറേഷന്‍ (ലെന്‍സ്ഫെഡ്) കോട്ടയം ജില്ലാകമ്മറ്റി തുടര്‍ വിദ്യാഭ്യാസ ,ക്ഷേമനിധി കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി.പി.ഗംഗാധരന്‍ നയിക്കുന്ന ക്യാന്‍സര്‍ ബോധവത്കരണ ആരോഗ്യ സെമിനാര്‍ മാര്‍ച്ച് അഞ്ചിന് ഏറ്റൂമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വൈകുന്നേരം നാല് മണിയ്ക്ക് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.ജില്ലാപ്രസിഡന്റ് കെ.സന്തോഷ്‌കുമാര്‍ അധ്യക്ഷതവഹിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. അംഗങ്ങള്‍ക്കും, കുടുംബാഗങ്ങള്‍ക്കും, പൊതുസമൂഹത്തില്‍ നിന്നുള്ളവര്‍ക്കും സെമിനാറില്‍ പങ്കെടുക്കാം. വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ് കെ.സന്തോഷ്‌കുമാര്‍,സെക്രട്ടറി കെ.കെ.അനില്‍കുമാര്‍,സ്റ്റേറ്റ് വെല്‍ഫെയര്‍ സ്റ്റ്യാറ്റുട്ടറി ബോര്‍ഡ് അംഗം കെ.എന്‍. പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments