പാചക വാതക വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ്(എസ്) ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. ഏറ്റുമാനൂര്‍ ഹെഡ് പോസ്റ്റോഫിസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകടിയേല്‍ ഉദ്ഘാടനം ചെയ്തു. പാചകവാതക വിലവര്‍ധനവും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതത്തെ സാരമായി ബാധിച്ചതായി ഔസേപ്പച്ചന്‍ തകിടിയേല്‍ പറഞ്ഞു. ധര്‍ണ്ണ സമരത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് മുരളി തകടിയേല്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സജി നൈനാന്‍, ജോസഫ് ചേനക്കാല, രാജേഷ് നട്ടാശേരി, നാസര്‍ ജമാല്‍, ബിജോ പുല്ലാട്ട്, സുനില്‍ പരുത്തുംപാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments