കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐറ്റിയുസി ) സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയ്ക് പാലായില്‍ സ്വീകരണം നല്‍കി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു മാര്‍ച്ച് 21 മുതല്‍ 25 വരെ സെക്രട്ടെറിയേറ്റിനു മുമ്പില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ പ്രചാരണാര്‍ത്ഥമാണ് ഫെഡറഷന്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രചാരണ ജാഥ നടത്തുന്നത്. മുനിസിപ്പല്‍ കോംപ്ലെക്‌സിനു മുമ്പില്‍ നടന്ന സ്വീകരണ സമ്മേളനം എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘടക സമിതി ചെയര്‍മാന്‍ പി കെ ഷാജകുമാര്‍ അധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ സി.പി മുരളി, വൈസ് ക്യപ്റ്റന്‍ സി വി ശശി, കെ റ്റി പ്രമദ്, ഡി അരവിന്ദക്ഷന്‍, ബാബു കെ ജോര്‍ജ്, അഡ്വ തോമസ് വി റ്റി, അഡ്വ സണ്ണി ഡേവിഡ്, ഇ കെ മുജീബ്, എം ജി ശേഖരന്‍, പി എസ് ബാബു, പി എന്‍ ദാസപ്പന്‍, കെ ബി അജേഷ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments