Breaking...

9/recent/ticker-posts

Header Ads Widget

പി.എസ് പരമേശ്വരന്‍ നായരുടെ ഏഴാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം നടന്നു.



CPI യുടെയും AlTUC യുടെയും സമുന്നത നേതാവായിരുന്ന പി.എസ്  പരമേശ്വരന്‍ നായരുടെ ഏഴാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം നടന്നു. പാലാ വ്യാപാര ഭവനില്‍ നടന്ന അനുസ്മരണ സമ്മേളനം സിപിഐ നേതാവ്  സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗവണ്മെന്റ് പാവപ്പട്ടവരെയും  കര്‍ഷകരെയും ജീവിക്കാന്‍ അനുവദിക്കാത്ത തരത്തിലുള്ള നടപടികളുമായി മുമ്പോട്ട് പോവുകയാണെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.കെ ശശിധരന്‍ പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല സെക്രട്ടറി അഡ്വ വി.ബി ബിനു മുഖ്യ   പ്രഭാഷണം നടത്തി. ചെത്തു തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി റ്റി.എന്‍ രമേശന്‍  അനുസ്മരണ പ്രഭാഷണം നടത്തി. എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ വി.കെ സന്തോഷ് കുമാര്‍, ബാബു കെ ജോര്‍ജ്, അഡ്വ തോമസ് വി.റ്റി, ഇ.കെ മുജീബ് എം.ജി ശേഖരന്‍, എന്നിവര്‍ പ്രസംഗിച്ചു




Post a Comment

0 Comments