ജനങ്ങളെ ദ്രോഹിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടാണെന്നും മോദിയുടെ ഏകാധിപത്യ നയങ്ങള്‍ തന്നെയാണ് പിണറായി വിജയനും പിന്തുടരുന്നതെന്നു കേരളാ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി എബ്രാഹം. നിയോജകമണ്ഡലം കമ്മിറ്റി സിവില്‍ സ്റ്റേഷനു മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളം, വൈദ്യുതി, വീട്, സ്ഥലം, എന്നിവക്കെല്ലാം നികുതി വര്‍ദ്ധിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് സാധാരണക്കാരെ കൊള്ളയടിക്കുകയാണ്. പാചക വാതകത്തിന്റെ വിലവര്‍ദ്ധിപ്പിച്ചതിലൂടെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിയെന്ന് ജോയി എബ്രാഹം പറഞ്ഞു. പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലില്‍, പ്രസാദ് ഉരുളികുന്നം, അസ്വ. ജോബി കുറ്റിക്കാട്ട്, ഷിബു പൂവേലി, തങ്കച്ചന്‍ മണ്ണൂ ശേരി, ജോഷി വട്ടക്കുന്നേല്‍, മാര്‍ട്ടിന്‍ കോലടി , ജോര്‍ജ് വലിയ പറമ്പില്‍, തോമസ് തേക്കും കാട്ടില്‍, മത്തച്ചന്‍ പുതിയിടത്തു ചാലില്‍, ജോസ് വേരനാനി, മത്തച്ചന്‍ അരീപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments