പാലാ: ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള കേരളത്തിൽ അടുത്ത ഒരു പതിറ്റാണ്ടിനുള്ളിൽ ഹൃദ് രോഗികളുടെ എണ്ണത്തിൽ അമിതമായ വർധനവിന് സാധ്യത ഉള്ളതിനാൽ ഹൃദയാ രോഗ്യ സംരക്ഷണത്തിന് മലയാളികൾ കൂടുതൽ ശ്രദ്ധ നൽകണമെന്നു പ്രമുഖ ഹൃദയ ശസ്ത്ര ക്രിയാ വിദഗ്ധൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സഫലം55 പ്ലസ് പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമിത ഭക്ഷണ ശീലവും വ്യായാമ ക്കുറവും കേരള സമൂഹത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു.നടപ്പ്,സൈക്ലിങ്,നീന്തൽ പോലുള്ള കൃത്യമായ വ്യായാമ മുറകളിലൂടെ ,സമ്മർദ്ദങ്ങളെ ഒഴിവാക്കിയുള്ള ജീവിത രീതികളിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. ഫാസ്റ്റ് ഫുഡിനോടും ജംഗ് ഫുഡിനോടും നോ എന്ന് പറയുന്ന പുതിയ സംസ്കാരം വളർത്തി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സഫലം 55 പ്ലസ് പ്രസിഡൻ്റ് എം.എസ്.ശശിധരൻ നായർ അധ്യക്ഷത വഹിച്ചു.സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ, കിസ്കോ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ,ബിന്നിച്ചൻ എടെട്ട്,സഫലം ട്രഷറർ പി.എസ്.മധുസൂദനൻ, രമണിക്കുട്ടി എന്നിവർ പ്രസംഗിച്ചു.
0 Comments