Breaking...

9/recent/ticker-posts

Header Ads Widget

കൃഷിയിടങ്ങളില്‍ മരുന്നു തളിക്കാന്‍ ഡ്രോണ്‍



കല്ലറ പഞ്ചായത്തിലൈ കൃഷിയിടങ്ങളില്‍ മരുന്നു തളിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നു.   പഞ്ചായത്തിലെ മുണ്ടാര്‍ പാടശേഖര മേഖലയിലെ 200 ഏക്കര്‍ പാടത്താണ്  ഡ്രോണിന്റെ സഹായത്തോടെ മരുന്ന് തളിക്കുന്നത്. കൃഷിവകുപ്പ്, കുമരകം കൃഷി വിജ്ഞാന കേന്ദ്രം, കല്ലറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഡ്രോണ്‍ ഉപയോഗിച്ച് മരുന്നു തളിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണി തോട്ടുങ്കല്‍ നിര്‍വഹിച്ചു. പോത്തംമാലി, വട്ടമറ്റം, നടാപ്പറമ്പ്, കരോട്ട് പാടശേഖരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്യൂസിയേജ്  ഇന്നവേഷന്‍ എന്ന കമ്പനിയാണ് നിലവില്‍ മരുന്നുതളി നടത്തുന്നത്.  വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ കൂടുതല്‍ പ്രദേശത്ത് മരുന്ന് തളിക്കുവാന്‍ കഴിയും എന്നതാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്ന് തളിയുടെ പ്രത്യേകത. ഒരു കര്‍ഷക തൊഴിലാളി ഒരു ദിവസം കൊണ്ട് നടത്തുന്ന മരുന്ന് തളി  ഒരു മണിക്കൂര്‍ കൊണ്ട് ഡ്രോണ് ഉപയോഗിച്ച് തീര്‍ക്കുവാന്‍ കഴിയും. നെല്‍ കൃഷി സംരക്ഷണത്തിന് പുതിയ സാങ്കേതികവിദ്യ വലിയ സഹായകമാകുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കിയ കൃഷി ഓഫീസര്‍ ജോസഫ് ജെഫ്രി പറഞ്ഞു. കല്ലറ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ശശികുമാര്‍, കൃഷി ഓഫീസര്‍ ജോസഫ് ജഫ്രീ, പാടശേഖരസമിതി ഭാരവാഹികളായ കെ. കെ മോഹനന്‍, പി. കെ.വേണു, ജോസ് ചെറുവള്ളി കര്‍ഷകര്‍ കര്‍ഷകര്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കു ചേര്‍ന്നു.




Post a Comment

0 Comments