Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും അനുമോദന സമ്മേളനവും



ഏറ്റുമാനൂര്‍ ബാര്‍ അസോസിയേഷന്‍ അക്കാഡമിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും അനുമോദന സമ്മേളനവും നടന്നു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സോഫി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.  ഒരു സമൂഹത്തിന്റെ സംസ്‌കാരം അളക്കേണ്ടത് സ്ത്രീകള്‍ ആ സമൂഹത്തില്‍ എങ്ങനെ ആദരിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കണമെന്നും  സ്ത്രീകള്‍ക്ക് സ്‌നേഹവും കരുതലും നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം ആണെന്നും അവര്‍  പറഞ്ഞു. യോഗത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സിബി വെട്ടൂര്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജഡ്ജി കെ. എന്‍. പ്രഭാകരന്‍, മജിസ്ട്രേറ്റ് കെ. എം. ശ്രീദേവി, മുന്‍സിഫ് എം. ശ്രുതി, കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. പി. രാജീവ് ചിറയില്‍, സെക്രട്ടറി അഡ്വ. കെ. ആര്‍. മനോജ്കുമാര്‍, അഡ്വ. റോയി ജോര്‍ജ്, അഡ്വ. ജി. സുരേഷ്, അഡ്വ. പി. എ. ഷാഹിദ തുടങ്ങിയവര്‍ പ്രസംഗിച്ചു. മൃദംഗ വാദന രംഗത്ത് 33 വര്‍ഷം പൂര്‍ത്തിയാക്കിയ ആകാശവാണി, ദൂരദര്‍ശന്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് അഡ്വ. സി. എസ്. സുനില്‍കുമാറിനെ ചടങ്ങില്‍  ആദരിച്ചു... വിദ്യാഭ്യാസ അവാര്‍ഡ്  വിതരണവും അനുമോദനവും ഇതോടനുബന്ധിച്ച് നടന്നു.




Post a Comment

0 Comments