ഏറ്റുമാനൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ മന്നാമല ഭാഗത്ത് തൈപ്പറമ്പില്‍ വീട്ടില്‍ സിയാദ് (26), കാണക്കാരി തടത്തില്‍പറമ്പില്‍ വീട്ടില്‍ സലിം (39) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് കഴിഞ്ഞദിവസം ഏറ്റുമാനൂര്‍ ബിവറേജ് ഷോപ്പിന് സമീപം വച്ച് പേരൂര്‍ സ്വദേശിയായ യുവാവുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഇയാളെ ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളില്‍ ഒരാളായ സിയാദിന് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ ഒരു അടിപിടി കേസും, സലീമിന് കുറവിലങ്ങാട് സ്റ്റേഷനില്‍ നിരവധി അടിപിടി കേസുകളും നിലവിലുണ്ട്.ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ്.ഐ പ്രശോഭ് കെ.കെ, സി.പി.ഒ മാരായ ഡെന്നി പി ജോയ്, സുഭാഷ് വാസു, സെയ്ഫുദ്ദീന്‍, പ്രവീണ്‍പി.നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
0 Comments