ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം എട്ടാം ഉത്സവത്തോട് അനുബന്ധിച്ച് എസ്.എന്‍.ഡി.പി മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച താലപ്പൊലി ഘോഷയാത്ര നടന്നു. ഏറ്റുമാനൂര്‍ മേഖലയിലെ 17 ശാഖാ യോഗങ്ങലുടെ നേതൃത്വത്തിലാണ് ദേശതാലപ്പൊലി നടന്നത്. വൈകിട്ട് 40-ാം നമ്പര്‍ എസ്.എന്‍.ഡി.പി ഗുരുദേവ ക്ഷേത്ര അങ്കണത്തില്‍ നിന്നുമാണ് ഘോഷയാത്ര ആരംഭിച്ചത്. കോട്ടയം എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി ആര്‍ രാജീവ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് എം മധു അധ്യക്ഷനായിരുന്നു. വാദ്യമേളങ്ങളുടേയും, നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെയാണ് ഘോഷയാത്ര നടന്നത്. നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്ത ഘോഷയാത്ര എം.സി റോഡിലൂടെ പടിഞ്ഞാറേ നട വഴി ക്ഷേത്ര സന്നിധിയിലെത്തി.ശാഖ യോഗം പ്രസിഡണ്ട് പി.എന്‍ ശ്രീനിവാസന്‍, ജനറല്‍ കണ്‍വീനര്‍ ഷിബു ഭാസ്‌ക്കര്‍, വനിതാ സംഘം ഭാരവാഹികള്‍, ശാഖാ യോഗം ഭാരവാഹികള്‍ തുടങ്ങിയവര്‍ താലപ്പൊലി ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.
0 Comments