Breaking...

9/recent/ticker-posts

Header Ads Widget

അഗ്‌നിബാധയില്‍ ഫര്‍ണിച്ചര്‍ കടയും, പിക്കപ് ജീപ്പും കത്തി നശിച്ചു



ഈരാറ്റുപേട്ടയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ  അഗ്‌നിബാധയില്‍ ഫര്‍ണിച്ചര്‍ കടയും പിക്കപ് ജീപ്പും കത്തി നശിച്ചു. കാഞ്ഞിരപ്പള്ളി റോഡില്‍ ജീലാനിക്ക് സമീപമാണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു തീപിടുത്തം. നടക്കല്‍ സ്വദേശി സാദിഖിന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഫര്‍ണിച്ചര്‍ എന്ന  സ്ഥാപനമാണ്  പൂര്‍ണമായും കത്തി നശിച്ചത്.  ഈരാറ്റുപേട്ടയില്‍ നിന്നും, കാഞ്ഞിരപ്പള്ളിയില്‍ നിന്നും  ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. സമീപത്തെ വീടുകളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിരുന്നു. നിര്‍മാണ ശേഷം സൂക്ഷിച്ചിരുന്ന ഫര്‍ണിച്ചറുകളും  കത്തി നശിച്ചു.




Post a Comment

0 Comments