ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ ഹോസ്പിറ്റലില്‍ സൗജന്യ ക്യാന്‍സര്‍ സ്‌ക്രീനിംഗ്. ക്യാന്‍ കോട്ടയം പദ്ധതിയുടെ ഭാഗമായി ഉഴവൂര്‍ ഗ്രാമപഞ്ചായത് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ ആശുപത്രിയില്‍ സൗജന്യ ക്യാന്‍സര്‍ സ്‌ക്രീനിംഗ് ആരംഭിച്ചിരിക്കുന്നത്. രാവിലെ 9 മുതല്‍ 12.30 വരെ ആഴ്ചയില്‍ രണ്ടു ദിവസം ആണ് ആദ്യഘട്ടത്തില്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗും, പരിശോധനയും നടത്തപ്പെടുന്നത്.ശൈലി ആപ്പ് വഴി സ്‌ക്രീന്‍ ചെയ്ത ആളുകളെ ആണ് ആദ്യഘട്ടത്തില്‍ പരിശോദിക്കുന്നത്. ക്യാന്‍സര്‍ സാധ്യതയുണ്ടെങ്കില്‍ മുന്‍കൂട്ടി കണ്ടു പിടിക്കുവാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കുവാനും സഹായിക്കും വിധം ആണ് സ്‌ക്രീനിംഗ് ക്രമീകരിച്ചിരിക്കുന്നത്. ക്യാന്‍സര്‍ വരുവാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടു പിടിക്കുകയും രോഗത്തെ നിര്‍മ്മാര്‍ജനം ചെയ്യുകയുമാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം. ക്യാന്‍സര്‍ സ്‌ക്രീനിംഗിന് ആശങ്കയും ,ഭയവും വേണ്ടന്നും ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണം എന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ തങ്കച്ചന്‍ കെ.എം, ആശുപത്രി സൂപ്രണ്ട് ഡോ. ജെസ്സി ജോയി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.
0 Comments