കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പാലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗ്യാസ് വില വര്‍ധനയില്‍ പ്രതിഷേധിച്ച് ധര്‍ണ്ണ നടത്തി. പാലാ ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുന്‍പില്‍ നടന്ന ധര്‍ണ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. പാലാ യൂണിറ്റ് പ്രസിഡന്റ് ബിജോയ് വി ജോര്‍ജിന്റെ അധ്യക്ഷനായിരുന്നു. ClTU കോട്ടയം ജില്ല ജോയിന്റ് സെക്രട്ടറി ഷാര്‍ലി മാത്യു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ഷാഹുല്‍ ഹമീദ്, കോട്ടയം ജില്ല വൈസ് പ്രസിഡന്റ് ബേബി ഓമ്പള്ളി, യൂണിറ്റ് സെക്രട്ടറി ബിപിന്‍ തോമസ്,ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുല്‍ നാസര്‍, സി.ടി ദേവസ്യ .ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് സുകുമാരന്‍, എന്നിവര്‍ പ്രസംഗിച്ചു.
0 Comments