കോട്ടയം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് സന്നദ്ധ സേവനം നടത്തുന്ന കരുതല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഹെല്‍പ്പ് ഡെസ്‌ക്, മെഡിക്കല്‍ കോളേജ് പ്രൈവറ്റ് ബസ് സ്റ്റേഷന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ ടി.കെ ജയകുമാര്‍ നിര്‍വഹിച്ചു. വിവിധ ജില്ലകളില്‍ നിന്നും ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് കരുതല്‍ ഹെല്‍പ്പ് ഡെസ്‌ക് ഉപകാരമാവുമെന്ന് ഡോക്ടര്‍ ടി.കെ ജയകുമാര്‍ പറഞ്ഞു. യോഗത്തില്‍ കരുതല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റും സിപിഐ നേതാവുമായ സി.കെ. ശശിധരന്‍ അധ്യക്ഷനായിരുന്നു. അര്‍പ്പണബോധത്തോടെയുള്ള സാമൂഹ്യ സേവനവും പരസ്പര സൗഹൃദവും നിലനിര്‍ത്തുവാന്‍ കരുതല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് സി.കെ ശശിധരന്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തുന്നവര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ സഹായങ്ങള്‍ നല്‍കുവാന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തകര്‍ സേവന സന്നദ്ധരായി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മെഡിക്കല്‍ കോളേജ് ന്യൂറോ വിഭാഗം മേധാവി ഡോക്ടര്‍ പി.കെ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി വി ബിനു, സൊസൈറ്റി സെക്രട്ടറി മോഹന്‍ ചേന്നംകുളം, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ് , ബിനു ബോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments