ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള ബന്ധം കാര്യക്ഷമമായ ചികിത്സയ്ക്ക് ആവശ്യമെന്ന് ഐ.എസ്.ജി കേരള ചാപ്റ്റര്‍. അടുത്തിടെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ നേര്‍ക്ക് ഉണ്ടാകുന്ന ആക്രമണങ്ങള്‍ ശക്തമായ നിയമ നിര്‍മ്മാണത്തിലൂടെ തടയണമെന്നും, കുറ്റക്കാരെ മാതൃകാപരയായി ശിക്ഷിക്കണമെന്നും ഐ.എസ്.ജി കേരള ചാപ്റ്റര്‍ ആവശ്യപ്പെട്ടു. പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ഗട്ട് ക്ലബുമായി സഹകരിച്ച് കുമരകത്ത് ഉദര രോഗ ഡോക്ട്ടര്‍മാരുടെ കൂട്ടായിമയായ ഐ.എസ്.ജി കേരള കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റി ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ റവ. ഫാ. ജോസ് കീരഞ്ചിറയും, പി. ജി. ഐ മുന്‍ ഡയറക്റ്റര്‍ ഡോ. യോഗേഷ് ചൗളയും ചേര്‍ന്ന് ഉല്‍ഘാടനം നിര്‍വഹിച്ചു. ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിലെ 'ഉദരരോഗ അത്യാഹിതങ്ങള്‍' എന്ന വിഷയത്തില്‍ ഏറ്റവും നൂതനമായ ചികിത്സയെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രബന്ധ അവതരണവും നടന്നു. കരള്‍ രോഗങ്ങള്‍, ആന്തരിക രക്തസ്രാവങ്ങള്‍കുള്ള ചികിത്സകള്‍, അവയവ മാറ്റിവെക്കല്‍., മരുന്നുകളുടെ സുരക്ഷിതമായ ഉപയോഗം, ഇന്റെര്‍വെന്‍ഷണല്‍ റേഡിയോളജി സേവനങ്ങള്‍ എന്നി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഡോ. ജോര്‍ജ് തോമസ്, ഡോ. ജോയ് കെ. മുക്കട, ഡോ . മാത്യു ഫിലിപ്പ്, ഡോ. ജിനോ തോമസ്, ഡോ. ആന്റണി ചെത്തുപുഴ, ഡോ. രമേശ് എം. എന്നിവര്‍ പങ്കെടുത്തു.
0 Comments