കാണക്കാരിയില്‍ വനിതാ ദിനാചരണവും എ.ഡി.എസ് വാര്‍ഷികാഘോഷവും നടന്നു. എട്ടാം വാര്‍ഡിലെ എ.ഡി.എസ് വാര്‍ഷികവും, വനിതാ ദിനാചരണവും കാണക്കാരി എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്നു. വനിതാ ദിനാചരണ പരിപാടികള്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക്ക് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് സുമാ രാജന്‍ അധ്യക്ഷയായിരുന്നു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ വയോജനങ്ങളെ ആദരിച്ചു. കാണക്കാരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൊച്ചു റാണി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments