പാചകവാതക വിലവര്‍ധനവിനെതിരെ ജനതാദള്‍ (എസ്) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധ സമരം നടത്തി. ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് എം.ടി കുര്യന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേല്‍ അധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, ജില്ലാ സെക്രട്ടറി സജീവ് കറുകയില്‍, ജില്ലാ ട്രഷറര്‍ വി.പി സെല്‍വര്‍, യുവജനതാദള്‍ (എസ്) ജില്ലാ ജനറല്‍ സെക്രട്ടറി ടോണി കുമരകം, ജനതാദള്‍ നിയോജക മണ്ഡലം പ്രസിഡന്റ് എ.സി രാജേഷ്, മഹിളാ ജനതാദള്‍ (എസ്) ജില്ലാ ഭാരവാഹികളായ മെറ്റല്‍ഡ് ജോസഫ് അനില പി.റ്റി, ജനതാദള്‍ എസ് ജില്ലാ കമ്മറ്റി അംഗങ്ങളായ സാജന്‍ വര്‍ഗ്ഗീസ്, അജി അരയശ്ശേരില്‍, രാജേഷ് ചെങ്ങളം, എ.കെ ആസാദ്, വിപിന്‍ എസ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments