Breaking...

9/recent/ticker-posts

Header Ads Widget

കട്ടച്ചിറ ശ്രീഭദ്രകാളി കാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവം ഭക്തിയുടെ നിറവില്‍ സമാപിച്ചു



കട്ടച്ചിറ ശ്രീഭദ്രകാളി കാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവം ഭക്തിയുടെ നിറവില്‍ സമാപിച്ചു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടന്നുവന്ന  തിരുവുത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ദേശ താലപ്പൊലിയില്‍  നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. കൂടല്ലൂര്‍ കവല എസ്.എന്‍.ഡി.പി ശാഖാ മന്ദിരത്തില്‍നിന്നുമാണ് ദേശതാലപ്പൊവി ഘോഷയാത്ര ആരംഭിച്ചത്.  ശാഖ പ്രസിഡന്റ് സി.എസ് ജയപ്രകാശ് ഭദ്രദീപ പ്രകാശനം നടത്തി. ഗരുഡന്‍, കൊട്ടക്കാവടി, തെയ്യം, മയിലാട്ടം, കരകാട്ടം, വിളക്കാട്ടം, പഞ്ചാരിമേളം, പമ്പമേളം, ചെണ്ടമേളം,  എന്നിവയുടെ അകമ്പടിയോടെയാണ് ദേശ താലപ്പൊലി നടന്നത്. ക്ഷേത്ര സന്നിധിയില്‍  താലപ്പൊലിക്ക് വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് മഹാപ്രസാദമൂട്ട് നടന്നു. തുടര്‍ന്ന് നടന്ന സമ്മേളനം ഏറ്റുമാനൂര്‍ നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. സ്‌കോളര്‍ഷിപ്പ് വിതരണവും, ചികിത്സാ സഹായ വിതരണവും നടന്നു.  നഗരസഭാഗംങ്ങളായ ഇ.എസ് ബിജു, നാന്‍സി ജെയ്‌മോന്‍, ട്രസ്റ്റ് രക്ഷാധികാരി കെ.കെ കൃഷ്ണന്‍കുട്ടി, മറ്റു ഭാരവാഹികളായ പി.കെ വിനോദ്, കെ.എസ് ആനന്ദ്, കെ.കെ വിനോജ്, കെ.റ്റി ഹരിക്കുട്ടന്‍, എം.കെ അജയകുമാര്‍, കെ.സി കൃഷ്ണന്‍കുട്ടി, സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments