കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കടുത്തുരുത്തി ബ്ലോക്ക് 31-മത് വാര്‍ഷിക സമ്മേളനം, കടപ്പൂരാന്‍ ആഡിറ്റോറിയത്തില്‍ നടന്നു. ബ്ലോക്ക് പ്രസിഡണ്ട്, കെ സി അലക്‌സാണ്ടറിന്റെ അധ്യക്ഷതയില്‍ അഡ്വക്കറ്റ് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സിപി.പുരുഷോത്തമന്‍ റിപ്പോര്‍ട്ടും ബ്ലോക്ക് ട്രഷറര്‍ എന്‍ കെ മുരളീധരന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സി കെ.അന്നമ്മ വിശ്വഭാരത്, എം എസ് കുര്യന്‍, ഇ കെ ശ്രീകുമാര്‍, പി എന്‍.ചന്ദ്രശേഖരന്‍, എ.പത്രോസ്, ടി കെ സുജാത, പി എന്‍ വത്സ, ഡി എം ദേവരാജന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ ഗോപി എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റായി കെ സി അലക്‌സാണ്ടര്‍, വൈസ് പ്രസിഡണ്ടുമാരായി കെ കെ സച്ചിദാനന്ദന്‍, പി എന്‍ വത്സല, എം എസ് സുകുമാരന്‍ നായര്‍, സെക്രട്ടറി. സി പി പുരുഷോത്തമന്‍, ജോയിന്‍ സെക്രട്ടറിമാരായി ഡി എം.ദേവരാജന്‍, പി.പത്രോസ്, കെ റ്റി. പവിത്രന്‍, ട്രഷറര്‍ എന്‍ കെ മുരളീധരന്‍ നായര്‍ എന്നിവരെ തിരഞ്ഞെടുത്തു.
0 Comments