Breaking...

9/recent/ticker-posts

Header Ads Widget

കെഴുവംകുളം ഗവ എല്‍.പി സ്‌കൂളില്‍ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി.



കെഴുവംകുളം ഗവ എല്‍.പി സ്‌കൂളില്‍ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. 3, 4 ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് കിലുക്കി സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബി രാജേഷ് അധ്യക്ഷനായിരുന്നു.എ.ഇ.ഒ ഷൈല സെബാസ്റ്റ്യന്‍, ബി.പി.സി ഡോ. ബെന്നി വര്‍ഗീസ്, പ്രമോദ് കെ.വി, വിവേക് രാജു.  ഹെഡ് മാസ്റ്റര്‍ രാജീവ് സി, റിജമോള്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പിനോടനുബന്ധിച്ച് കുട്ടികള്‍ കട്ടച്ചിറ മണ്‍പാത വ്യവസായ ശാലയും കാവാലിപ്പുഴ ബീച്ചും സന്ദര്‍ശിച്ചു. എന്‍.ഡി ശിവന്‍,    ജോബിമോന്‍, പ്രസാദ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു. പ്രവൃത്തിപരിചയ ശില്പശാല, സ്‌പോക്കണ്‍ ഇംഗ്ലീഷ്,  ഗണിതകേളി,  പെരുമാറ്റ ഗീലങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകള്‍ സമാപന ദിവസമായ ശനിയാഴ്ച നടക്കും.





Post a Comment

0 Comments