തൃക്കിടങ്ങൂരപ്പന് വേല്‍ സമര്‍പ്പണം നടത്തി ഗജവീരന്‍ ചൈത്രം അച്ചുവിന്റെ പ്രണാമം. എല്ലാ ഉത്സവവകാലത്തും സുബ്രഹ്‌മണ്യസ്വാമിയുടെ തിടമ്പേറ്റാനെത്തുന്ന ചൈത്രം അച്ചു ഏഴാം ഉത്സവനാളില്‍ രാവിലെ നടന്ന ശ്രീബലി എഴുന്നള്ളിപ്പിലും പങ്കെടുത്തു. കോന്നി വകയാര്‍ ചൈത്രം വീട്ടില്‍ നടരാജന്റെയും ഭാര്യ ഷീലയുടെയും അരുമയായ ചൈത്രം അച്ചു ആനപ്രേമികളുടെ പ്രിയങ്കരനാണ്. തൃക്കിടങ്ങൂരപ്പനെ വണങ്ങിയ ചൈത്രം അച്ചുവിനു വേണ്ടി പാപ്പാനും മാനേജരുമായ നിധിനാണ് വേല്‍ സമര്‍പ്പിച്ചത്. ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി പ്രതിനിധി ഉണ്ണി കിടങ്ങൂരും ക്ഷേത്ര ഭാരവാഹികളും പങ്കെടുത്തു.
0 Comments