കിടങ്ങൂര്‍ ഉത്സവത്തിന് ഭക്തജനത്തിരക്കേറുന്നു. ഏഴാം തിരുവുത്സവദിനത്തില്‍ രാവിലെ നടന്ന ശ്രീബലി എഴുന്നള്ളത്തിന് കലാനിലയം ഉണ്ണിയും സംഘവും സ്‌പെഷ്യല്‍ പഞ്ചാരിമേളം അവതരിപ്പിച്ചു. തുടര്‍ന്ന് ഉത്സവബലി ദര്‍ശനം നടന്നു. ഓട്ടന്‍തുള്ളല്‍, പകലരങ്ങ് കഥകളി, ചാക്യാര്‍കൂത്ത് തുടങ്ങിയ പരിപാടികളും നടന്നു. വൈകിട്ട് കാഴ്ചശ്രീബലിയ്ക്ക് കിടങ്ങൂര്‍ വേലകളി നടനകലാകേന്ദ്രം തിരുമുന്‍പില്‍ വേല അവതരിപ്പിച്ചു. ചോറ്റാനിക്കര സുഭാഷ് നാരായണമാരാരും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചു.
0 Comments