പൂരപ്രപഞ്ചത്തില്‍ അണിനിരക്കുന്ന ഗജ ശ്രേഷ്ഠര്‍ക്ക് കിടങ്ങൂരില്‍ ആവേശോജ്വലമായ വരവേല്‍പ് . രാജഹസ്തിന കൗസ്തുഭം ഈരാറ്റുപേട്ട അയ്യപ്പന്‍, കുന്നത്തൂര്‍ രാമു, ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍, ആനയടി അപ്പു എന്നീ ഗജവീരന്മാരെയാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനപ്രേമികള്‍ സ്വീകരിച്ചാനയിച്ചത്. മാന്താടി ജംഗ്ഷനല്‍ നിന്നും വാദമേളങ്ങളുടെ അകമ്പടിയോടെ നടന്ന സ്വീകരണ ഘോഷയാതയില്‍ നൂറുകണക്കിനാളകള്‍ ആര്‍പ്പുവിളികളുമായി പങ്കു ചേര്‍ന്നു. മാന്താടി ജംഗ്ഷനില്‍ നിന്നും മാന്താടി ദേശം ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.
0 Comments