Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരം ശുചീകരിക്കാന്‍ ഹരിത കര്‍മ്മ സേനയും.



കിടങ്ങൂര്‍ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരം ശുചീകരിക്കാന്‍ ഹരിത കര്‍മ്മ സേനയും. ഉത്സവദിനങ്ങളില്‍ ക്ഷേത്ര പരിസരത്തെ പ്ലാസ്്റ്റിക് മാലിന്യങ്ങളടക്കം ഹരിതകര്‍മ സേന നീക്കം ചെയ്യാന്‍ ഹരിത കര്‍മസേന സന്നദ്ധ സേവനം നടത്തും.ക്ഷേത്ര പരിസരത്ത് ഹരിതകര്‍മ സേന സ്റ്റാളിന്റെ ഉദ്ഘാടനം ക്ഷേത്രം മാനേജര്‍ എന്‍.പി ശ്യാംകുമാര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഹേമ രാജു, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ തോമസ് മാളിയേക്കല്‍, ദീപലത, പഞ്ചായത്തംഗം കെ.ജി വിജയന്‍, സെക്രട്ടറി രാജീവ് എസ്.കെ, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ജി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മോളി ദേവരാജന്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments