Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ഗവണ്‍മെന്റ് സ്‌പോണ്‍സേര്‍ഡ് വിലക്കയറ്റമാണ് സംഭവിക്കുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ



സംസ്ഥാനത്ത് ഗവണ്‍മെന്റ് സ്‌പോണ്‍സേര്‍ഡ് വിലക്കയറ്റമാണ് സംഭവിക്കുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ഏറെ ദുരിത പൂര്‍ണ്ണമാക്കുന്ന നടപടികളാണ് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കുറവലങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ  ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.  പഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി അധ്യക്ഷയായിരുന്നു. തോമസ് കണ്ണന്തറ, അനില്‍കുമാര്‍, ബേബി തൊണ്ടംകുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു




Post a Comment

0 Comments