മാറിയിടത്ത് കൊയ്ത്തുത്സവം ഗ്രാമോത്സവമായി. മാറിയിടം പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ 40 ഏക്കറോളം പാടത്ത് നടത്തിയ നെല്‍ കൃഷിയുടെ കൊയ്ത്തുത്സവം തോമസ് ചാഴിക്കാടന്‍ എംപി നിര്‍വഹിച്ചു. തെളിനീരൊഴുകും ഗ്രാമം മാറിയിടം പദ്ധതിയുടെയും ഗ്രാമീണ സൗന്ദര്യവത്കരണ പദ്ധതിയുടെയും പ്രഖ്യാപനവും നടന്നു.
0 Comments