Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാഭ്യാസമേഖലയില്‍ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതായി മന്ത്രി VN വാസവന്‍.



വിദ്യാഭ്യാസമേഖലയില്‍ സാങ്കേതിക മികവുകള്‍ ഉള്‍ക്കൊണ്ട് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞതായി മന്ത്രി VN വാസവന്‍. സര്‍ക്കാര്‍ സ്‌കൂളുകള്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ന്നതോടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നിന്നു സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.  ഏറ്റുമാനൂര്‍ പേരൂര്‍ ജെബി എല്‍പി സ്‌കൂളിന്റെ 11-ാo വാര്‍ഷികാഘോഷവും മോഡല്‍ പ്രീ പ്രൈമറി സ്‌കൂള്‍ കിലുക്കാംപെട്ടിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  പഠനത്തിന്റെ നൂതനമായ ആശയങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് മോഡല്‍ പ്രീ പ്രൈമറി അന്വര്‍ത്ഥമാക്കുന്നതിന്  സമഗ്ര ശിക്ഷ കേരളം ഈ സ്‌കൂളിന് 15 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചിരുന്നു. പാഠ്യ പ്രവര്‍ത്തനത്തിലെ 30 ഓളം തീമുകള്‍ 8 ഇടങ്ങളിലായി വരകളും വര്‍ണ്ണങ്ങളുമായി ഇടം പിടിക്കുകയാണ് ഇവിടെ. കൂടാതെ അന്താരാഷ്ട്ര  നിലവാരമുള്ള ഭൗതിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളും ഇരിപ്പിടങ്ങളും ആകര്‍ഷണീയമായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒപ്പം കുട്ടികളുടെ ശാരീരിക ക്ഷമതയ്ക്കായി സാഹസിക വിനോദങ്ങളും സജ്ജമാക്കിയിട്ടുണ്ട്. യോഗത്തില്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍  ലൗലി ജോര്‍ജ് അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ എസ് ബീന, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിബീഷ്, രശ്മി ശ്യാം, ജേക്കബ്ബ്. പി.മാണി, ക്ഷേമ അഭിലാഷ്, ബിനോയ് കെ ചെറിയാന്‍, രാധിക രമേശ്, അജിശ്രീ മുരളി, എം കെ സോമന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആന്‍സമ്മ ജോസഫ്, പിടിഎ പ്രസിഡണ്ട് ഇ കെ രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, എന്‍ഡോമെന്റ് വിതരണം, സ്‌കോളര്‍ഷിപ്പ് വിതരണം, സമ്മാനദാനം ആദരിക്കല്‍ അനുസ്മരണം എന്നീ ചടങ്ങുകളും നടന്നു.





Post a Comment

0 Comments