കോട്ടയം തിരുവഞ്ചൂരില്‍ യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവഞ്ചൂര്‍ പോളചിറ ലക്ഷം വീട് കോളനിയിലാണ് സംഭവം. വന്നല്ലൂര്‍കര കോളനി സ്വദേശിയായ ഷൈജു ആണ് കൊല്ലപ്പെട്ടത്. ഷൈജുവിന്റെ ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ലാലു, ഇയാളുടെ സുഹൃത്ത് സിബി എന്നിവരെ അയര്‍ക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു. ലാലുവിന്റെ വീടിനു മുന്നില്‍ രക്തക്കറ കണ്ടെത്തി. കൃത്യത്തിനു ശേഷം റോഡരികിലെ മറ്റൊരു വീടിനു മുന്നില്‍ ജഡം വലിച്ചുകൊണ്ടുവന്ന് ഇട്ടതാകാമെന്ന് പോലീസ് കരുതുന്നു.
0 Comments