ദീര്‍ഘകാല സേവന പാരമ്പര്യമുള്ള ധനകാര്യ സ്ഥാപനമായ നെടുമ്പറമ്പില്‍ ഗ്രൂപ്പിന്റെ സബ്സിഡിയറി സ്ഥാപനമായ നെഡ്സ്റ്റാര്‍ ക്യാപിറ്റല്‍ ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. നെഡ സ്റ്റാറിന്റെ നൂറാമത് ബ്രാഞ്ചാണ് പാലാ വാഴയില്‍ ആര്‍ക്കേഡില്‍ ആരംഭിച്ചത്. നഗരസഭാധ്യക്ഷ ജോസിന് ബിനോ ഉദ്ഘാടനം ചെയ്തു. ഫാദര്‍ ജോസഫ് തടത്തില്‍ ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിച്ചു. kvves യൂണിറ്റ് പ്രസിഡന്റ് വക്കച്ചന് മറ്റത്തില്‍, സെക്രട്ടറി വി.സി ജോസഫ്, നഗരസഭാംഗം ബിനു പുളിക്കക്കണ്ടം, KVVES യൂത്ത് വിംഗ് പ്രസിഡന്റ് ആന്റണി അഗസ്റ്റ്യന്‍, നെഡ്സ്റ്റാര്‍ റീജിയണല്‍ മാനേജര്‍ സുനീഷ് M.S, ബ്രാഞ്ച് മാനേജര്‍ അജിത സുമേഷ്, നെടുംപറമ്പില്‍ ഗ്രൂപ്പ് ചെയര്മാന് ജയിംസ് മത്തായി നെടുപറമ്പില്‍, മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ജയിംസ്, വൈസ് പ്രസിഡന്റ് തോമസ് ഡാനിയേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗോള്‍ഡ് ലോണുകള്‍, ഗ്രൂപ്പ് ലോണുകള്‍, മൈക്രോ ഫിനാന്‍സ്, പേഴ്സണല്‍ ലോണുകള്‍, കണ്‍സ്യൂമര്‍ ലോണുകള്‍ എന്നിവയെല്ലാമാണ് NED STAR CAPITAL ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.
0 Comments