പാലായില്‍ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണി നേടിയ തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടാണ് പാലാ മണ്ഡലം ബി.ജെ.പി പ്രവര്‍ത്തകര്‍ ടൗണില്‍ ഉടനീളം മധുരപലഹാര വിതരണവും പ്രകടനവും നടത്തിയത്. മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി യോഗം ഉദ്ഘാടനം ചെയ്തു. അഴിമതിയും കൈയിട്ടുവാരലും സ്വജനപക്ഷപാതവും പിപ്പിടിവിദ്യകളും കണ്ടുമടുത്ത ജനങ്ങള്‍ കേരളത്തിലും ബിജെപിയെ പരീക്ഷിക്കാന്‍ തയാറാവുമെന്നും നാടിന്റെ സമഗ്ര വികസനത്തിന് ബിജെപി അല്ലാതെ മറ്റൊരു കക്ഷിക്ക് സാധിക്കുകയില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പു ഫലമെന്നും ബിനീഷ് ചൂണ്ടിക്കാട്ടി. കേരളത്തെ സര്‍വ്വനാശത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് ത്രിപുരയിലെയും നാഗാലാന്‍ഡിലെയും പോലെ ബിജെപി ഭരണം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ അനീഷ് ജി ഗോപിനാഥ്, വൈസ് പ്രസിഡന്റുമാരായ ശുഭ സുന്ദര്‍ രാജ്, ജയന്‍ കരുണാകരന്‍, സെക്രട്ടറി സതീഷ് ജോണ്‍ തോട്ടപ്പള്ളില്‍, ഹരികൃഷ്ണന്‍, രാജപ്പന്‍, മൈക്കിള്‍, രാജു, അനുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments