പാലായില്‍ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് അടച്ചിട്ട് ജനകീയ പ്രതിരോധ യാത്രയുടെ സ്വീകരണത്തിന് വേദിയൊരുക്കുന്നതായി പരാതി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന യാത്രയാണ് പാലായിലെത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജാഥ പാലായില്‍ എത്തുന്നതു വരെ ഇനി ബസ് സ്റ്റാന്‍ഡില്‍ നിന്നും യാത്ര തടസ്സപ്പെടുന്നതില്‍ ബിജെപി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. പാലായിലെ പാര്‍ട്ടി ഓഫീസിനോട് ചേര്‍ന്നുള്ള ഏറ്റവും തിരക്കേറിയ കൊട്ടാരമറ്റം ബസ് ടെര്‍മിനല്‍ പൂര്‍ണ്ണമായും കെട്ടിയടച്ച് യാത്രയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വിദ്യാര്‍ത്ഥികളും പ്രായമായവരും ഭിന്നശേഷിക്കാരുമടക്കം ആയിരക്കണക്കിന് യാത്രക്കാരും മറ്റ് കച്ചവടക്കാരെയുമെല്ലാം പെരുവഴിയില്‍ ആക്കിയാണ് സ്റ്റേജും പന്തലും മറ്റും നിര്‍മ്മിച്ചു വരുന്നത്. പൊരി വെയിലത്ത് ബസ് യാത്രക്കാരുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തി ഒരുക്കുന്ന സ്വീകരണ വേദി എത്രയും വേഗം മറ്റ് ഏതെങ്കിലും സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ജനദ്രോഹപരമായ ഈ പ്രവര്‍ത്തനത്തില്‍ നിന്നും സി.പി.എം പിന്‍മാറണമെന്ന് ബി.ജെ.പി പാലാ മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി ആവശ്യപ്പെട്ടു.
0 Comments