പാലാ നഗരസഭയിലെ രണ്ടാം വാര്‍ഡിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ ഷിബു വില്‍ഫ്രഡിന്റെ ഒറ്റയാള്‍ പ്രതിഷേധം. കുടിവെള്ളത്തിനായി പണമടച്ച് കാത്തിരുന്നിട്ടും പൈപ്പുകളില്‍ വെള്ളമെത്തുന്നത് വല്ലപ്പോഴുമായതിനാല്‍ മുണ്ടുപാലം പ്രദേശത്തേ 45 ഓളം കുടുംബങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. മുണ്ടുപാലത്തെ ജലനിധി കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭയില്‍ ഷിബു വില്‍ഫ്രഡ് ഒറ്റയാള്‍ പ്രതിഷേധം നടത്തുന്നത്. എല്ലാ ദിവസവും ഏതെങ്കിലും ഒരു സമയത്ത് വെള്ളം വിതരണം ചെയ്യണമെന്ന ആവശ്യമാണ് ഇദ്ദേഹം ഉന്നയിക്കുന്നത്. വാര്‍ഡ് കൗണ്‍സിലറോട് പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും ഷിബു പറയുന്നു. വെള്ളം വിതരണം ചെയ്യുന്ന സമയം അറിയുന്നതിനായി ഇവിടുത്തെ 45 കുടുംബങ്ങളെ ഉള്‍പ്പെടുത്തി വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി സമയം അറിയിക്കണമെന്ന നിര്‍ദ്ദേശവും നടപ്പില്‍ വന്നില്ല. ജനപ്രതിനിധികള്‍ തങ്ങളുടെ ആവശ്യം പരിഗണിച്ചിട്ടില്ലെന്നും ഷിബു പറയുന്നു. നടപടി ഒന്നും ഉണ്ടാകില്ലെന്ന് അറിഞ്ഞുതന്നെയാണ് പ്രതിഷേധം എന്നും ഷിബു പറയുന്നു. ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, പൊതുജന താല്‍പര്യം സംരക്ഷിക്കുക,. തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്ത ജനപ്രതിനിധികള്‍ നമുക്ക് എന്തിന് എന്ന ചോദ്യമാണ് ഷിബു ഉയര്‍ത്തുന്നത്. പ്രതികരണശേഷിയുള്ള പുതുതലമുറ ഉണ്ടാകണം എന്ന ആവശ്യവും ഷിബു ഉന്നയിക്കുന്നു.
0 Comments