പാലാ നഗരസഭയില്‍ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. പ്രമുഖ സാഹിത്യകാരി സിജിത അനില്‍ സമ്മേളനംഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ അദ്ധ്യക്ഷയായിരുന്നു.. സമ്മേളനത്തില്‍ സൂപ്രണ്ട് പി.എന്‍. ഗീത, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീകല അനില്‍കുമാര്‍, സിസിലി പി. തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ സിജിത അനിലിനെ പൊന്നാട അണിയിച്ച് ആദരിച്ച് ഉപഹാരവും സമ്മാനിച്ചു. നഗരസഭ വനിതാ കൗണ്‍സിലര്‍മാരും നഗരസഭാ ജീവനക്കാരായ വനിതകളും കുടുംബശ്രീ സിഡിഎസ് പ്രവര്‍ത്തകരും, അംഗനവാടി ജീവനക്കാരും നഗരസഭ ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയ ഉമിഷിദ പി.ജി യുടെ നേതൃത്വത്തില്‍ സിനിമാറ്റിക് ഡാന്‍സും അരങ്ങേറി. കൗണ്‍സിലര്‍ അഡ്വക്കേറ്റ് ബിനു പുളിക്കണ്ടം, ബിജോയ് ജോസഫ്, എന്നിവര്‍ വനിതാദിന സന്ദേശം നല്‍കി.
0 Comments