പനയ്ക്കപ്പാലത്ത് ലോറിയും ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് 8 മണിയോടെ ആയിരുന്നു അപകടം. ഈരാറ്റുപേട്ടയിലേയ്ക്ക് വരികയായിരുന്ന സെന്റ് ജോര്‍ജ്ജ് ബസും, പൊതുമരാമത്ത് വകുപ്പിന്റെ മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. ആറാം മൈലിന് സമീപമായിരുന്നു അപകടം. പ്ലാശനാല്‍ സ്വദേശി പാപ്പുവിനാണ് പരിക്കേറ്റത്. എറണാകുളത്ത് നിന്നും വരികയായിരുന്ന ബസ് ഓവര്‍ടേക്ക് ചെയ്ത് കയറുന്നതിനിടെ ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം. ലോറി ഡ്രൈവര്‍ ക്യാബിനിന് ഉള്ളില്‍ കുടുങ്ങി. തുടര്‍ന്ന് ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് ഇയാളെ പുറത്തെടുത്തത്. പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
0 Comments